ഗുജറാത്തില്‍ തൊഴിലാളികളും പോലിസും തമ്മില്‍ വീണ്ടും സംഘര്‍ഷം
ഗാന്ധിനഗര്‍: ഗുജറാത്തില്‍ കുടിയേറ്റ തൊഴിലാളികളും പോലീസും തമ്മില്‍ വീണ്ടും സംഘര്‍ഷം. നാട്ടിലേക്ക് മടങ്ങിപ്പോവാന്‍ ട്രെയിന്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് തൊഴിലാളികള്‍ പ്രതിഷേധവുമായെത്തിയത്. തുടര്‍ന്ന് പോലിസ് ലാത്തി വീശിയപ്പോള്‍ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. അക്രമത്തിലേക്കു നീങ്ങുന്നത് തടയാന്‍ കണ്ണീര് വാതകം പ്രയോഗിച്ചു. ലാത്തിച്ചാര്‍ജില്‍ തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം അഞ്ചാം തവണയാണ് സൂറത്തില്‍ കുടിയേറ്റ തൊഴിലാളികളും പോലിസും തമ്മില്‍ സംഘര്‍ഷമുണ്ടാവുന്നത്. ഗുജറത്തില്‍നിന്ന് മടങ്ങാന്‍ ട്രെയിനുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും സര്‍വീസ് കുറവാണെന്നാണ് ആരോപണം. ലോക്ക് ഡൗണ്‍ കാരണം കൂലിയില്ലെന്നും വാടക പോലും കൊടുക്കാന്‍ സാധിക്കുന്നില്ലെന്നും തൊഴിലാളികളുടെ പരാതിപ്പെട്ടു. സൂറത്ത് മേഖലയിലെ തുണി മില്ലുകളിലും ഡയമണ്ട് ഫാക്ടറികളിലും ജോലി ചെയ്യുവരാണ് പ്രതിഷേധവുമായെത്തിയത്. ബിഹാര്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ് ഭൂരിഭാഗവും. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് 19 ബാധിതരുള്ള രണ്ടാമത്തെ സംസ്ഥാനമാണ് ഗുജറാത്ത്.