മാസ്ക്ക് ഉയര്‍ത്തിക്കെട്ടാനുള്ള ശ്രമത്തിനിടെ സാരി ബൈക്കിന്റെ ചക്രത്തിൽ കുടുങ്ങി വീട്ടമ്മ മരിച്ചു
കോട്ടയം: മാസ്ക്ക് ഉയര്‍ത്തിക്കെട്ടാനുള്ള ശ്രമത്തിനിടെ സാരി ബൈക്കിന്റെ ചക്രത്തില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു. പൊങ്ങന്താനം കുന്നേല്‍ കെ.എം. അയ്യപ്പന്റെ ഭാര്യ വത്സമ്മയാണ് (60) മരിച്ചത്. ഇന്നലെ കോട്ടയം വാകത്താനത്ത് വച്ചായിരുന്നു സംഭവം. സര്‍ക്കാര്‍ ആശുപത്രിയില്‍ പോയി മകനൊപ്പം മടങ്ങുമ്പോഴായിരുന്നു അപകടം നടന്നത്. ഉടന്‍തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ രാത്രിയോടെ മരിക്കുകയായിരുന്നു. സംസ്കാരം ഇന്നു വീട്ടുവളപ്പില്‍ നടക്കും. മക്കള്‍: അജേഷ്, അജിത, അനില്‍. മരുമക്കള്‍: പ്രസീത, രാജേഷ്, ശരണ്യ.