അരയിൽ പുഴയിൽ കൂട്ടുകാരോടൊത്ത് കുളിക്കുന്നതിനിടയിൽ 17കാരൻ മുങ്ങി മരിച്ചു.
കാഞ്ഞങ്ങാട് : നിലാങ്കര കളത്തിങ്കാലിലെ രാജൻ്റെ മകൻ മകൻ റിപിൻ രാജ് (ലാലു )ആണ് മരിച്ചത്. ഉച്ചക്ക് രണ്ടരയോടെയാണ് ഇവർ കുളിക്കാൻ പോയത്. കൂട്ടുകാരുടെ ബഹളം കേട്ടാണ് സംഭവം നാട്ടുകാർ അറിയുന്നത്. നാട്ടുകാരൻ രാജീവനാണ് റീപിനെ പുറത്തെടുത്തത്. വിവര മറിഞ്ഞ് ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു. ഹൊസ്ദുർഗ്ഗ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിയാണ്. അമ്മ: ബിന്ദു സഹോദരി: റിയ രാജ്. അച്ഛൻ രാജൻ ഗൾഫിലാണ്.