തലപ്പാടിയില്‍ 100 ഹെല്പ് ഡെസ്ക്കുകള്‍ ,ഇന്നു മുതല്‍ തുറക്കും-ജില്ലാ കളക്ടര്‍
കാസർകോട് : ദേശീയ പാതകളായ 66, 47, 48 എന്നിവയിലൂടെ കേരളീയരായ വ്യക്തികള്‍ സ്വദേശത്തേക്ക് മടങ്ങുന്നതിന് സാധ്യതയുണ്ട്. ഇവരില്‍ കൂടുതലും ജമ്മു കാശ്മീര്‍, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്, മദ്ധ്യ പ്രദേശ്, ഗുജറാത്ത്, ഉത്തര്‍ പ്രദേശ്, ഡെല്‍ഹി, ബീഹാര്‍, തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുളളവരാണെന്നും ഏകദേശം 4500 ഓളം പേര് സര്‍ക്കാരിന്റെ വെബ് സൈറ്റില്‍ രജിസ്റര്‍ ചെയ്തിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു. ജില്ലാ അതിര്‍ത്തിയായ തലപ്പാടിയില്‍ എത്തുന്നവരുടെ വിവരങ്ങള്‍, ആരോഗ്യ സ്ഥിതി എന്നിവ പരിശോധിക്കുന്നതിനായി വിപുലമായ സംവിധാനങ്ങള്‍ തയ്യാറായി വരികയാണെന്നും കളക്ടര്‍ അറിയിച്ചു.ഇന്ന് മുതല്‍ (മയ് നാലിന് )രാവിലെ എട്ടുമണി മുതല്‍ തലപ്പാടി ചെക്ക് പോസ്റ്റുകളിലെ 100 ഹെല്പ് ഡെസ്ക്കുകള്‍ പ്രവര്‍ത്തന ക്ഷമമാകും. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടന്ന വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.