കേരളത്തിൽ നിന്നും അതിഥി തൊഴിലാളികളുമായുള്ള ആദ്യ ട്രെയിൻ ഒഡീഷയിലെത്തി
ഭുവനേശ്വർ : അതിഥി തൊഴിലാളികളുമായി കേരളത്തിൽ നിന്നും പുറപ്പെട്ട ആദ്യ ട്രെയിൻ ഒഡീഷയിലെത്തി. വെള്ളിയാഴ്ച്ച രാത്രി ആലുവയിൽ നിന്നും 1140 യാത്രക്കാരുമായി പുറപ്പെട്ട പ്രത്യേക ട്രെയിനാണ് ഒഡീഷയിലെ ഗഞ്ചാം ജില്ലയിലെ ജഗന്നാഥ്പൂർ റെയിൽവേ സ്റ്റേഷനിലെത്തിയത്. തൊഴിലാളികളെ പൊലീസും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിക്കുകയും പരിശോധന നടത്തുകയും ചെയ്തു.
Welcome to Ganjam.
Kerala returnee are being welcomed by Ganjam Police at Jagannathpur Railway Station.We are grateful for their cooperation & maintaining social distancing to fight against #COVID19.@CMO_Odisha @MoSarkar_Odisha @DGPOdisha @odisha_police @igpsr @Brijesh14671519 pic.twitter.com/9TE7YIMA4c— SP Ganjam (@sp_ganjam) May 3, 2020
ലോക്ക്ഡൗൺ കാലത്തും തിരിച്ചെത്തിക്കുന്നതിലും തൊഴിലാളികൾക്ക് മികച്ച പരിചരണം നൽകിയതിന് മുഖ്യമന്ത്രി പിണറായി വിജയന് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് നന്ദി അറിയിച്ചു. തിരിച്ചെത്തിയവരെ ക്വാറന്റൈനിലാക്കും.
Commend @Ganjam_Admin, @sp_ganjam for the smooth handling of Odia passengers at Jagannathpur Stn who came from Kerala. Thank @HFWOdisha, @HUDDeptOdisha, @CTOdisha, @WCDOdisha & others for meticulous planning & clockwork precision in completing 1st leg of Operation #SubhaYatra. pic.twitter.com/sc7K5AGwWw
— Naveen Patnaik (@Naveen_Odisha) May 3, 2020