ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകൾ ഗ്രീൻ സോണിൽ; ഒൻപത് ജില്ലകൾ ഓറഞ്ച് സോണിൽ
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് രോഗികൾ ഇല്ലാത്ത ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളെ ഗ്രീൻ സോണിൽ ഉൾപ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 21 ദിവസമായി പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാത്ത ജില്ലകളാണ് ഗ്രീൻ സോണിൽ വരുന്നത്. നേരത്തേ കേന്ദ്ര ഉത്തരവ് അനുസരിച്ച് ഗ്രീൻ സോണിലുണ്ടായിരുന്ന വയനാട് ജില്ലയെ പുതിയ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ഓറഞ്ച് സോണിലേക്ക് മാറ്റി.
കണ്ണൂർ, കോട്ടയം ജില്ലകളാണ് റെഡ് സോണിലുള്ളത്. മറ്റ് ജില്ലകളെല്ലാം ഓറഞ്ച് സോണിലും തുടരും. ഓരോ സാഹചര്യവും വിലയിരുത്തി ജില്ലകളിൽ തരംതിരിക്കലുകളുമുണ്ടാകും.