ഞായറാഴ്ചകളിൽ പൂർണ അവധി; കടകൾ തുറക്കില്ല, വാഹനങ്ങൾ ഓടരുത്
തിരുവനന്തപുരം : ഞായറാഴ്ച ദിവസം പൂര്‍ണ്ണ ഒഴിവ് ദിവസമായി കണക്കാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കടകളോ ഓഫീസുകളോ ഒന്നും തുറക്കാന്‍ പാടില്ലെന്നും വാഹനങ്ങളും ഞായറാഴ്ച ദിവസം നിരത്തിലിറക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇന്ന് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
നാളെ ഞായറാഴ്ച ആയതില്‍ ഇക്കാര്യങ്ങള്‍ നടപ്പാക്കന്‍ കുറച്ച് വിഷമമുണ്ടാകുമെന്നും അതുകൊണ്ട് പറ്റുന്നവരെല്ലാം ഇക്കാര്യം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ന്നുള്ള ഞായറാഴ്ചകളില്‍ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണ തോതില്‍ കൊണ്ടുവരാനാകണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യങ്ങളുമായി മുഴുവൻ ജനങ്ങളും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അവശ്യ സേവനങ്ങളല്ലാത്ത സർക്കാർ ഓഫീസുകൾ മെയ് 15 വരെ പ്രവർത്തിക്കാം. ഗ്രൂപ്പ് എ, ബി ഉദ്യോഗസ്ഥരുടെ 50 ശതമാനവും സിഡി ഉദ്യോഗസ്ഥരുടെ 33 ശതമാനവും ഹാജരാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.