ആനന്ദാശ്രമത്തില്‍ ആയുര്‍വേദ പ്രതിരോധ ,ഔഷധ കിറ്റ് വിതരണം ചെയ്തു
കാസർകോട് : മാവുങ്കാലിലെ ആനന്ദാശ്രമത്തിലെ 70 ഓളം അന്തേവാസികള്‍ക്ക് ജില്ലാതല കോവിഡ് റസ്പോണ്‍സ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ ആയുര്‍വേദ പ്രതിരോധ ഔഷധ കിറ്റുകള്‍ നല്കി. ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. സ്റ്റെല്ലാ ഡേവിഡിന്റെ നേതൃത്വത്തില്‍ ആയുര്‍വേദ കോവിഡ് റസ്പേണ്സ് സെല്ല് ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ ഡോ. ഇന്ദു ദിലീപ്, അജാനൂര്‍ ആയുര്‍വേദ പി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. സീമ ജി.കെ എന്നിവരാണ് ആനന്ദാശ്രമത്തിലെത്തി പ്രതിരോധ ഔഷധ കിറ്റുകള്‍ വിതരണം ചെയ്തത്.
ആയുര്‍രക്ഷാ ക്ലിനിക്കുകളിലുടെ സ്വാസ്ഥ്യം, സുഖായുഷ്യം എന്നീ പദ്ധതികളുടെ ഭാഗമായി ജനങ്ങളുടെ രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിനും വേണ്ടിയുള്ള ഔഷധ വിതരണവും ആരോഗ്യബോധവത്ക്കരണ പരിപാടികളും ജില്ലാ ആയുര്‍വേദ കോവിഡ് റണ്‍സ്പോണ്‍സ് സെല്ലിലൂടെയാണ് ജനങ്ങളിലേക്ക് എത്തിക്കുന്നത്.