സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വയനാട്ടിലും കണ്ണൂരിലുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. 8 പേര്‍ക്കാണ് ഇന്ന് രോഗം ഭേദമായത്. രോഗം ബാധിച്ചവരില്‍ ഒരാള്‍ വയനാട്ടില്‍ നിന്നാണ്. ഇതോടെ വയനാട് ഗ്രീന്‍ സോണില്‍ നിന്ന് പുറത്തായി.
ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 499 ആയി.
കഴിഞ്ഞ ദിവസം പുതുതായി ആര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നില്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ എന്നിങ്ങനെയാണ് എണ്ണം. അതേസമയം ഇന്ന് തിരുവനന്തപുരത്ത് നിന്നും തിരൂരില്‍ നിന്നും കോഴിക്കോട് നിന്നും അതിഥി തൊഴിലാളികളെ അവരുടെ ജന്മ നാടുകളിലേക്ക് പറഞ്ഞയച്ചു.