അലനേയും താഹയേയും അറിയില്ല; പന്തീരങ്കാവ് കേസിൽ എൻ.ഐ.എ കുടുക്കുകയാണെന്ന് അഭിലാഷ് പടച്ചേരി
തിരുവനന്തപുരം: പന്തീരങ്കാവ് യു.എ.പി.എ കേസിൽ തന്നെ എൻ.ഐ.എ കെട്ടുകഥകളുണ്ടാക്കി കുടുക്കുകയാണെന്ന് കഴിഞ്ഞ ദിവസം മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കസ്റ്റഡിയിലെടുത്ത മാധ്യമപ്രവർത്തകൻ അഭിലാഷ് പടച്ചേരി.
പന്തീരങ്കാവ് കേസിലെ പ്രതികളായ അലനേയും താഹയേയും അറിയില്ല. സി.പി ഉസ്മാനെ സഹായിക്കാൻ ശ്രമിച്ചുവെന്ന കുറ്റം ചുമത്താനാണ് എൻ.ഐ.എ നീക്കം നടത്തുന്നതെന്നും അഭിലാഷ് ആരോപിച്ചു.
പന്തീരാങ്കാവ് യു.എ.പി.എ കേസുമായി ബന്ധപ്പെട്ട് എൻ.ഐ.എ കഴിഞ്ഞ ദിവസം കോഴിക്കോടും മലപ്പുറത്തും റെയ്ഡുകൾ നടത്തിയിരുന്നു.
കോഴിക്കോട് വീട്ടില്‍ ഏഴ് മണിക്കൂര്‍ പരിശോധന നടത്തിയ ശേഷമാണ് അഭിലാഷിനെ എൻ.ഐ.എ കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് ചെറുകുളത്തൂരിനടുത്ത് പെരിയങ്ങാട്ട് നടന്ന റെയ്ഡിൽ രണ്ട് പേരെയും എൻ.ഐ.എ കസ്റ്റഡിയിലെടുത്തിരുന്നു.