‘കേന്ദ്ര സര്‍ക്കാര്‍ നമ്മളെ രണ്ട് തരം പൗരന്മാരായി കാണുന്നു’ കഴിഞ്ഞ ആഴ്ചകളില്‍ മരിച്ച ഉറ്റവരുടെ കൂടെ പോകാന്‍ സാധിക്കാത്ത എത്രപേര്‍ ഇവിടെയുണ്ടായിരുന്നു.ഭര്‍ത്താവ് മരണപ്പെട്ടിട്ട് കൂടെ പോകുവാന്‍ സാധിക്കാത്ത ഭാര്യയും മക്കളും ,കാന്‍സര്‍ രോഗം മൂലം മരണപ്പെട്ട പിഞ്ചു പൈതലിന്റെ മൃതദേഹം നാട്ടില്‍ ഒറ്റക്ക് അയക്കേണ്ടി വന്ന മാതാപിതാക്കളുടെ വേദന,അച്ഛന്റെ മരണത്തിന് പോകാന്‍ കഴിയാതെ വാവിട്ട് കരഞ്ഞ ഒരു മകളുടെ വിലാപം നമ്മള് കഴിഞ്ഞ ആഴ്ച കണ്ടു.’. ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
പ്രമുഖ വ്യവസായി അറക്കല്‍ ജോയിയുടെ മൃതദേഹത്തിനോടപ്പം കുടുംബത്തിനും യാത്ര ചെയ്യുവാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതിലെ വിവേചനത്തെ വിമര്‍ശിച്ചുകൊണ്ട് പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവും യുഎഇയിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകനുമായ അഷ്റഫ് താമരശ്ശേരി ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ്. ‘സര്‍ക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുമ്പെ,സമ്പന്നവര്‍ക്ക് വേണ്ടി യാത്രാനുമതി നല്‍കിയത് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും,അതിനുവേണ്ടി ചുക്കാന്‍ പിടിച്ചത് ചില രാഷ്ട്രിയ പാര്‍ട്ടികളുടെ നേതാക്കളാണ്. കഴിഞ്ഞ ആഴ്ചകളില്‍,മരിച്ച ഉറ്റവരുടെ കൂടെ പോകാന്‍ സാധിക്കാത്ത എത്രപേര്‍ ഇവിടെയുണ്ടായിരുന്നു.ഭര്‍ത്താവ് മരണപ്പെട്ടിട്ട് കൂടെ പോകുവാന്‍ സാധിക്കാത്ത ഭാര്യയും മക്കളും ,കാന്‍സര്‍ രോഗം മൂലം മരണപ്പെട്ട പിഞ്ചു പൈതലിന്റെ മൃതദേഹം നാട്ടില്‍ ഒറ്റക്ക് അയക്കേണ്ടി വന്ന മാതാപിതാക്കളുടെ വേദന,അച്ഛന്റെ മരണത്തിന് പോകാന്‍ കഴിയാതെ വാവിട്ട് കരഞ്ഞ ഒരു മകളുടെ വിലാപം നമ്മള് കഴിഞ്ഞ ആഴ്ച കണ്ടു.’. ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ‘ഇവര്‍ക്ക് വേണ്ടി സംസാരിക്കാന്‍ ഒരു രാഷ്ട്രിയക്കാരും ഇല്ല, ഒരു സാമൂഹികപ്രവര്‍ത്തകരും ഇല്ല കാരണം ഇവര്‍ക്കൊന്നും പണവും പ്രശസ്തിയും ഇല്ല’. അഷ്റഫ് താമരശ്ശേരി ഫേസ്ബുക്ക് കുറിപ്പില്‍ വിമര്‍ശിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പ്രമുഖ വ്യവസായി അറക്കല്‍ ജോയിയുടെ മൃതദേഹത്തിനോടപ്പം കുടുംബവും യാത്ര ചെയ്യുവാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതിനെ കുറിച്ച് പലരും INBOX ലും Comments ലും എന്റെ അഭിപ്രായം ചോദിച്ചിരുന്നു. നിസംശയം എനിക്ക് പറയാന്‍ കഴിയും, ഈ നടപടിയോട് ഒരിക്കലും എനിക്ക് യോജിക്കുവാന്‍ കഴിയില്ല. പിന്നെ അപ്പോള്‍ പ്രതികരിക്കാത്തത്. മൃതദേഹത്തിനോട് അനാദരവ് കാണിക്കുവാന്‍ പാടില്ലയെന്നത്, എന്റെ മതം എന്നെ പഠിപ്പിച്ചതാണ്. എതെങ്കിലും കാരണവശാല്‍ എര്‍െറ ഭാഗത്ത് നിന്നും എന്തെങ്കിലും പറഞ്ഞ് വിവാദമായാല്‍ ഈ കുടുംബത്തിന് യാത്ര ചെയ്യാന്‍ സാധിക്കാതെ വരാന്‍ പാടില്ലായെന്ന് ഞാന്‍ ആഗ്രഹിച്ചു. അല്ലെങ്കിലും ഈ കുടുംബം ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ, നമ്മളെ രണ്ട് തരം പൗരന്മാരായി കണ്ടത് കേന്ദ്ര സര്‍ക്കാരല്ലെ, സര്‍ക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുമ്പെ,സമ്പന്നവര്‍ക്ക് വേണ്ടി യാത്രാനുമതി നല്‍കിയത് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും,അതിനുവേണ്ടി ചുക്കാന്‍ പിടിച്ചത് ചില രാഷ്ട്രിയ പാര്‍ട്ടികളുടെ നേതാക്കളാണ്. കഴിഞ്ഞ ആഴ്ചകളില്‍,മരിച്ച ഉറ്റവരുടെ കൂടെ പോകാന്‍ സാധിക്കാത്ത എത്രപേര്‍ ഇവിടെയുണ്ടായിരുന്നു.ഭര്‍ത്താവ് മരണപ്പെട്ടിട്ട് കൂടെ പോകുവാന്‍ സാധിക്കാത്ത ഭാര്യയും മക്കളും ,കാന്‍സര്‍ രോഗം മൂലം മരണപ്പെട്ട പിഞ്ചു പൈതലിന്റെ മൃതദേഹം നാട്ടില്‍ ഒറ്റക്ക് അയക്കേണ്ടി വന്ന മാതാപിതാക്കളുടെ വേദന,അച്ഛന്റെ മരണത്തിന് പോകാന്‍ കഴിയാതെ വാവിട്ട് കരഞ്ഞ ഒരു മകളുടെ വിലാപം നമ്മള് കഴിഞ്ഞ ആഴ്ച കണ്ടു.അതുപോലെ രണ്ട് ദിവസം ഒരു പൊന്നുമകന്റെ മൃതദേഹം നാട്ടിലേക്ക് അയച്ചിട്ട് നിലവിട്ട് കരഞ്ഞ അച്ഛനും അമ്മയും,സഹോദരിയും.ഈ വേദനയും പ്രയാസങ്ങളും നേരിട്ട് കണ്ടവനാണ് ഞാന്‍, ഇവര്‍ക്ക് വേണ്ടി സംസാരിക്കാന്‍ ഒരു രാഷ്ട്രിയക്കാരും ഇല്ല, ഒരു സാമൂഹികപ്രവര്‍ത്തകരും ഇല്ല കാരണം ഇവര്‍ക്കൊന്നും പണവും പ്രശസ്തിയും ഇല്ല.എന്നത് തന്നെ കാരണം സെന്‍സേഷണല്‍ ന്യുസ് അല്ലല്ലോ ഇവര്‍ക്കുണ്ടായ നഷ്ടങ്ങള്‍,സമ്പന്നര്‍ മരിച്ചാല്‍ മാത്രമെ വാര്‍ത്താ പ്രാധാന്യം കിട്ടു.അതിന്റെ പുറകില്‍ മാത്രമെ ആളും ആരവും ഉണ്ടാവുകയുളളു, ഇവിടെത്ത ഘമയീൗൃ രമാു കളില്‍ സാധാരണക്കാരായ പ്രവാസികളുടെ പ്രയാസങ്ങളെ കുറിച്ച് അധികാരികളോട് എത്ര മാത്രം ബോധ്യപ്പെടുത്തിയിരിക്കുന്നു. , നിങ്ങള്‍ പ്രവാസികളാണ് ഈ നാടിന്റെ നട്ടെല്ലുകള്‍,നിങ്ങളാണ് ഈ നാടിനെ പോറ്റി വളര്‍ത്തുന്നത്,എന്നൊക്കെ ചാനല്‍ ചര്‍ച്ചകളില്‍ വന്നിരുന്ന് ചില നേതാക്കന്മാര് പറയുന്നത് കേള്‍ക്കുമ്പോള്‍ ചിരിവരും, അഭിനയത്തില്‍ സിനിമാനടന്മാരെക്കാള്‍ മിടുക്കന്മാരാണ് ഈ രാഷ്ട്രിയക്കാര്‍, കുറച്ച് ദിവസങ്ങളായി മാധ്യമങ്ങളില്‍ പ്രവാസികളെ നാട്ടിലേക്ക് കൊണ്ട് വരുവാന്‍ യുദ്ധകപ്പലുകള്‍ നങ്കൂരം ഇടാന്‍ തയ്യാറായി നില്ക്കുന്നു.അത്പോലെ അനുമതി കാത്ത് യുദ്ധ വിമാനങ്ങളും. ബഹുമാനപ്പെട്ട പ്രധാനമന്ത്രി മോദിജി, ഇവിടെ യുദ്ധമൊന്നും ഇല്ല,കോവിഡാണ് സാധാരണ വിമാനങ്ങള്‍ അയച്ചാല്‍ മതി, ഞങ്ങള്‍ കയറി വന്ന് കൊളളാം.അല്ലെങ്കില്‍ യാത്രാനുമതി നല്കിയാല് മതിയാകും.ഈ രാജ്യത്തും വിമാനങ്ങളുണ്ട്.