രാജ്യത്ത് ലോക്ക് ഡൗണ്‍ മെയ് 17 വരെ നീട്ടി, കൊവിഡ് തീവ്ര ബാധിത മേഖലകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരും
ന്യൂഡല്‍ഹി : രാജ്യത്ത് ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടി. ചര്‍ച്ചകള്‍ക്ക് ശേഷം ഗ്രീന്‍ സോണില്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചേക്കും. മേയ് പതിനേഴ് വരെയാണ് ലോക്ക് ഡൗണ്‍ നീട്ടിയിരിക്കുന്നത്.കൊവിഡ് തീവ്ര ബാധിത മേഖലകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരും. ട്രെയിന്‍, വിമാന സര്‍വ്വീസുകള്‍ തുടങ്ങില്ല, റോഡ് ഗതാഗതവും പതിനേഴ് വരെയില്ല. രാജ്യത്തെ ഇപ്പോഴത്തെ സ്ഥിതി വിലയിരുത്തിയ ശേഷമാണ് തീരുമാനമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.