അടച്ചുപൂട്ടല്‍ ലംഘനം: 24 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു
കാസര്‍കോട്: ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചതിന് ഏപ്രില്‍ 30 ന് 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മഞ്ചേശ്വരം-1, കുമ്ബള-3, കാസര്‍കോട്-1, വിദ്യാനഗര്‍-5, ബേഡകം-1, മേല്‍പ്പറമ്ബ-1,നീലേശ്വരം-2, ചന്തേര-3, വെള്ളരിക്കുണ്ട്-4, ചിറ്റാരിക്കാല്‍-3, എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി 54 പേരെ അറസ്റ്റ് ചെയ്തു. 11 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.
ജില്ലയില്‍ ഇതുവരെ 1987 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി ഇതുവരെ 2499 പേരെ അറസ്റ്റ് ചെയ്തു. 823 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.