കൊവിഡ് ഡ്യൂട്ടിക്ക് അധ്യാപകരെയും നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനം
കാസര്‍കോട്: കൊവിഡ് ഡ്യൂട്ടിക്കായി അധ്യാപകരെയും നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ആദ്യ ഘട്ടമായി അധ്യാപകരെ നിയമിക്കുന്നത് കാസര്‍കോടാണ്. ഇതിനായി ജില്ലയിലെ വിദ്യാഭ്യാസ ഉപഡയറക്ടറോട് വിവരങ്ങള്‍ കൈമാറാന്‍ ജില്ലാ കളക്ടര്‍ സജിത് ബാബു ആവശ്യപ്പെട്ടു.
വിദേശത്ത് നിന്നടക്കം കൂടുതല്‍ ആളുകള്‍ എത്താനുള്ള സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇനിയും ആളുകളെ ആവശ്യമുണ്ട് എന്ന് കണ്ടാണ് അധ്യാപകരെ നിയമിക്കാന്‍ ശ്രമം നടത്തുന്നത്. ഇവരുടെ സേവനം 24 മണിക്കൂറും ഉപയോഗിക്കാനാണ് തീരുമാനം. മൂന്ന് ഷിഫ്റ്റുകളിലായി ജോലി ക്രമീകരിക്കാനും ഉദ്ദേശമുണ്ട്.
അധ്യാപകരുടെ പട്ടിക നാളെ കൈമാറാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പൊതുഗതാഗതം ഇല്ലാത്ത സാഹചര്യത്തില്‍ പ്രധാന കേന്ദ്രങ്ങളില്‍ നിന്ന് കെഎസ്ആര്‍ടിസി വാഹനത്തില്‍ എത്തിച്ചായിരിക്കും സേവനം ഉറപ്പാക്കുകയെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. മറ്റ് ജില്ലകളിലേക്കും തീരുമാനം വരും ദിവസങ്ങളില്‍ ഉണ്ടാവുമെന്നാണ് ലഭിക്കുന്ന വിവരം.