കരിച്ചേരി വളവിൽ ലോറി അപകടം , 100 അടി താഴ്ചയിലേക്ക് ലോറി മറിഞ്ഞു ഒരാൾ മരണപ്പെട്ടു ; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു
പൊയിനാച്ചി :കരിച്ചേരി വളവിൽ 100 അടി താഴ്ചയിലേക്ക് ലോറി മറിഞ്ഞ് ക്ലീനർ മരിച്ചു.ആന്ധ്രാ ഗുഡല്ലൂർ സ്വദേശി വിജയ കുമാർ( 30)ആണ് മരിച്ചത്. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.കുറ്റിക്കോലിൽ നിന്നും കൊല്ലത്തേക്ക് കശുവണ്ടിയുമായി പോവുകയായായിരുന്ന ടോറസ് ലോറി വ്യാഴാഴ്ച രാത്രി 8 :30 മണിയോടെ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. എപി. 07 ടി എഫ് 6666 ലോറിയാണ് മറിഞ്ഞത്.കുറ്റിക്കോൽ ഫയര്‍ഫോഴ്സ് എത്തി വണ്ടിക്കടിയിൽ കുടുങ്ങിക്കിടണക്കുകയായിരുന്ന ക്ലീനരുടെ ബോഡി പുറത്തേക്കെടുത്തു.ബോഡി കാഞ്ഞങ്ങാട് ജില്ലാ ഹോസ്പിറ്റലിലെ മോർച്ചറിയിലേക്ക് മാറ്റും