വിശക്കുന്ന വയറിന് ഭക്ഷണമേകി
കാസർകോട് : കാഞ്ഞങ്ങാട് ഫയര്‍ സ്റ്റേഷനിലെ സിവില്‍ ഡിഫന്‍സ് ഫോഴ്സിന്റെ നേതൃത്വത്തില്‍ തെരുവില്‍ അലഞ്ഞു തിരിയുന്ന അമ്പതോളം പേര്‍ക്കാണ് ദിവസവും രണ്ടു നേരം ഭക്ഷണം എത്തിക്കുന്നു. ഇതില്‍ മുപ്പതോളം പേരെ കാഞ്ഞങ്ങാട് ഫയര്‍ സ്റ്റേഷനു സമീപമുള്ള ക്യാമ്പില്‍ പാര്പ്പിച്ചിച്ചുണ്ട്. ക്യാമ്പിലേക്ക് വരാന്‍ കൂട്ടാക്കാത്തവര്‍ക്ക് ഭക്ഷണം എത്തിച്ചു നല്കുന്നു. പ്രാദേശിക സ്പോണ്‍സര്‍മാരുടെ സഹായത്തോടെയാണ് പ്രഭാത ഭക്ഷണം നല്‍കുന്നത്. ഉച്ച ഭക്ഷണം കമ്മ്യൂണിറ്റി കിച്ചണില്‍ ലഭ്യമാക്കും. എല്ലാ ദിവസവും ഭക്ഷണം ആവശ്യമുള്ളവരുടെ കൃത്യ എണ്ണം എടുത്താണ് ഭക്ഷണ വിതരണം. പൊതുഇടങ്ങള്‍, മുതല്‍ കോവിഡ് ആശുപത്രിയായ ജില്ലാ ആശുപത്രി തുടങ്ങിയവ അണുവിമുക്തമാക്കുന്നതിനും ഇവരുടെ സേവനമുണ്ട്. കുടിവെള്ളത്തിനു ക്ഷാമംഅനുഭവപ്പെടുന്ന സ്ഥലങ്ങളില്‍ കുടിവെള്ളം എത്തിച്ചും ജനങ്ങളുടെ ആശങ്കകളെ അകറ്റുകയാണിവര്.