കാഞ്ഞങ്ങാട് ബാവ നഗറിൽ മൂന്നുകുട്ടികൾ വെള്ളക്കെട്ടിൽ വീണ് മരണപ്പെട്ടു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ബാവ നഗറിൽ വെള്ളക്കെട്ടിൽ വീണ് മൂന്ന് കുട്ടികൾ മരണപ്പെട്ടു.നാല്, അഞ്ച്, ആറു വയുസ്സുള്ള ജ്യേഷ്ഠ സഹോദരങ്ങളുടെ മക്കൾ ആണെന്ന വിവരമാണ് പ്രാഥമികമായി പുറത്തുവരുന്നത്.
നൂറുദ്ദീന്റെ മകൻ ബഷീർ, നാസറിന്റെ മകൻ അജ്നാസ് ,സാമിറിന്റെ മകൻ നിഷാദ് എന്നിവരാണ് മരിച്ചത്
മൃതദേഹങ്ങൾ മൻസൂർ ഹോസ്പിറ്റലിലേക്ക് മാറ്റി.