മാന്നാറിൽ 80 ലിറ്റർ കോടയുമായി ബിജെപി പ്രവർത്തകൻ പിടിയിൽ
മാന്നാർ : എൺപത് ലിറ്റർ കോടയുമായി ഓടി രക്ഷപ്പെടാൻ ശ്രമിച്ച ബിജെപി പ്രവർത്തകനെ പൊലീസ് പിടികൂടി. മാന്നാർ പഞ്ചായത്ത് 11-ാം വാർഡ് കുട്ടമ്പേരൂർ തൈച്ചിറ കോളനിയിൽ കുട്ടമത്ത് വീട്ടിൽ രാജേന്ദ്രനെ (42) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. സി ഐ ജോസ് മാത്യുവിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ബുധനാഴ്ച വൈകിട്ട് ആറിന് നടത്തിയ റെയ്ഡിൽ 80 ലിറ്റർ കോടയും വാറ്റു ഉപകരണങ്ങളും ഇയാളുടെ വീട്ടിൽ നിന്നും കണ്ടെത്തി. പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്നാണ് പിടികൂടിയത്. സിപിഐ എം പ്രവർത്തകരെ അടിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതിയാണിയാൾ.