ഇതരസംസ്ഥാനങ്ങളില്‍നിന്ന് തിരിച്ചെത്താനുള്ളവര്ക്കായി ഓണ്‍ലൈന്‍ രജിസ്ട്രേഷന് തുടങ്ങി
തിരുവനന്തപുരം: കേരളത്തിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന ഇതരസംസ്ഥാനങ്ങളിലെ മലയാളികളുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് തുടങ്ങി. നോര്‍ക്കയുടെ www.registernorkaroots.org എന്ന വെബ്സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
മറ്റ് സംസ്ഥാനങ്ങളില്‍ ചികിത്സക്ക് പോയവര്‍, കേരളത്തിലെ വിദഗ്ധ ചികിത്സയക്ക് രജിസ്റ്റര്‍ ചെയ്യുകയും തീയതി നിശ്ചയിക്കപ്പെടുകയും ചെയ്ത മറ്റ് സംസ്ഥാനങ്ങളിലെ താമസക്കാര്‍, പഠനം പൂര്‍ത്തീകരിച്ച മലയാളികള്‍, പരീക്ഷ, ഇന്റര്‍വ്യൂ , തീര്‍ഥാടനം, വിനോദയാത്ര, ബന്ധുഗൃഹ സന്ദര്‍ശനം എന്നിവയ്ക്കായി പോയവര്‍, ലോക്ഡൗണ്‍ മൂലം അടച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കേരളീയ വിദ്യാര്‍ഥികള്‍, ജോലി നഷ്ടപ്പെട്ടവര്‍, റിട്ടയര്‍ ചെയ്തവര്‍, കൃഷി ആവശ്യത്തിന് മറ്റ് സംസ്ഥാനങ്ങളില്‍ പോയവര്‍ എന്നിവര്‍ക്ക് പ്രഥമ പരിഗണന നല്‍കും.
മടങ്ങി വരുന്നവര്‍ക്ക് ക്വാറന്്റീല് ഉള്‍പ്പെടെ സംവിധാനം ഒരുക്കുന്നതിനാണ് രജിസ്ട്രേഷന് ഏര്‍പ്പെടുത്തിയിരിക്കുന്നത്.