കളമൊഴിയാതെ കൊറോണ; കാസര്‍ഗോഡ് കളക്ടര്‍ ക്വാറന്റൈനില്‍; ഗണ്‍മാനും ഡ്രൈവറും നിരീക്ഷണത്തില്‍
തിരുവനന്തപുരം; കളക്ടര്‍ക്ക് കോവിഡ് രോഗിയുമായി സമ്ബര്‍ക്കം ഉണ്ടായതിന്റെ പശ്ചാത്തലത്തില്‍ കാസര്‍ഗോഡ് കളക്ടര്‍ ക്വാറന്റൈനില്‍, ഇന്ന് കോവിഡ് സ്ഥിരീകരിച്ച മാധ്യമപ്രവര്‍ത്തകനുമായി സമ്ബര്‍ക്കം ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് കളക്ടര്‍ ഡോ. സജിത്ത് ബാബു ക്വാറന്റൈനില്‍ പ്രവേശിച്ചത്.
കൂടാതെ ഇദ്ദേഹത്തിന്റെ ഗണ്‍മാനേയും ഡ്രൈവറേയും ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്, സജിത്ത് ബാബുവിന്റെ സ്രവ സാമ്ബിള്‍ പരിശോധനയ്ക്ക് എടുത്തിട്ടുണ്ട്, രോഗം ബാധിച്ച മാധ്യമപ്രവര്ത്തകന് കളക്ടര്‍ അഭിമുഖം നല്‍കിയിരുന്നു.