സംസ്ഥാനത്ത് ഇന്ന് 4 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, കണ്ണൂര്‍ 3, കാസര്‍കോട് 1
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 4 പേര്‍ക്ക് രോഗം ഭേദമായി.
കണ്ണൂര്‍ മൂന്ന് കാസര്‍കോട് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂരും കാസര്‍കോടും രണ്ട് പേര്‍ക്ക് വീതമാണ് രോഗം ഭേദമായത്.
485 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 123 പേര് നിലവില്‍ ചികിത്സയിയില്‍ കഴിയുന്നു.
ഇടുക്കിയില്‍ ഇന്നലെ രാത്രിയോടെ മൂന്ന് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിരുന്നു. രാത്രി വൈകിയാണ് ഇവരുടെ പരിശോധനാ ഫലം വന്നത്. ഇന്ന് പുലര്‍ച്ചെ ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
രോഗം സ്ഥിരീകരിച്ച മൂന്ന് പേരും തൊടുപുഴ സ്വദേശികളാണ്. ഒരാള്‍ തൊടുപുഴയിലെ ആരോഗ്യപ്രവര്‍ത്തകയാണ്. മറ്റൊരാള്‍ പ്രാദേശിക പൊതുപ്രവര്‍ത്തകനും മറ്റൊരാള്‍ മരിയാപുരം സ്വദേശിയുമാണ്. റാപ്പിഡ് പരിശോധനയുടെ ഭാഗമായിട്ടാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ഗ്രീന്‍ സോണിലായിരുന്ന ഇടുക്കിയും കോട്ടയവും ഒറ്റയടിക്കാണ് റെഡ് സോണ്‍ ആയി മാറിയത്. രണ്ട് ദിവസമായി രോഗികളുടെ എണ്ണം വര്‍ധിച്ചതിനാലാണ് ഇരു ജില്ലകളും റെഡ് സോണാക്കി മാറ്റിയത്.