ഗള്‍ഫുകാരുടെ മടക്കം; എയര്‍ ഇന്ത്യയോടും ഇന്ത്യന്‍ നേവിയോടും സജ്ജമായി നില്ക്കാന് കേന്ദ്ര നിര്‍ദേശം
ന്യൂഡല്‍ഹി: കൊവിഡ് കാരണം ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലേക്ക് തിരികെയെത്തിക്കാന്‍ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. എയര്‍ ഇന്ത്യയോടും ഇന്ത്യന്‍ നേവിയോടും സജ്ജമായി നില്ക്കാന് ആവശ്യപ്പെട്ടിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.
‘ഞങ്ങള്‍ സാഹചര്യം പരിശോധിച്ചുവരികയാണ്. ഒപ്പം ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്ന് ഇന്ത്യക്കാരെ രക്ഷിക്കാനുള്ള പദ്ധതിയും തയ്യാറാക്കി വരുന്നു. എയര്‍ ഇന്ത്യയോടും ഇന്ത്യന്‍ നേവിയോടും തയ്യാറായി നില്ക്കാന് ആവശ്യപ്പെട്ടിട്ടുണ്ട്’- ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.