“ജീവനക്കാരെ വെല്ലുവിളിച്ചതിന്റെ ഫലമാണ് സ്റ്റേ”; രമേശ് ചെന്നിത്തല
തിരുവനന്തപുരം : ശമ്ബള ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ വന്നതില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ”ജീവനക്കാരെ വെല്ലുവിളിച്ചതിന്റെ ഫലമാണ് സ്റ്റേ ഉത്തരവെ”ന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. മന്ത്രിമാര്‍തന്നെ അവഹേളിച്ചാല്‍ ജീവനക്കാര്‍ വെറുതേയിരിക്കില്ലെന്നും സര്‍ക്കാര്‍ ജീവനക്കാര്‍ കഴിവനുസരിച്ച് സഹായം നല്‍കണമെന്നാണ് യുഡിഎഫ് നിലപാടെന്നും ചെന്നിത്തല പറഞ്ഞു
നിലവില്‍ രണ്ട് മാസത്തേക്കാണ് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് സ്റ്റേ ചെയ്തത്. ശമ്ബളം വ്യക്തിയുടെ അവകാശമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. സാമ്ബത്തികബുദ്ധിമുട്ടുണ്ടെന്നത് ശമ്ബളം നീക്കിവയ്ക്കാനുള്ള ന്യായീകരണമല്ലെന്നും, നിരസിക്കുന്നതിന് തുല്യമാണെന്നും ഹൈക്കോടതി പറഞ്ഞു. ദുരന്തനിവാരണ നിയമമോ പകര്‍ച്ചവ്യാധി നിയമമോ ഉത്തരവിനെ സാധൂകരിക്കുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.