പതിനാറുകാരന് വിഷം അകത്തുചെന്ന് മരിച്ചു
പെര്‍ള: പതിനാറുകാരന് വിഷം അകത്ത് ചെന്ന് മരിച്ചു. അഡ്ക്കസ്ഥല മൊഗേറുവിലെ സുബാഷിന്റെ മകന് അഭിലാഷാ(16)ണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് മാതാപിതാക്കളും സഹോദരനുമൊപ്പം വീടിന് സമീപത്തെ തോട്ടത്തില്‍ പോയതായിരുന്നു. അല്‍പ്പ സമയത്തിന് ശേഷം അഭിലാഷ് വീട്ടിലേക്ക് തിരിച്ചു. ഇതിനിടയില്‍ വീട്ടില്‍ അഭിലാഷ് ചര്‍ദ്ദിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട് തോട്ടത്തിലുണ്ടായിരുന്നവര്‍ വീട്ടില്‍ എത്തുമ്പോഴേക്കും അസ്വസ്ഥനായി കിടക്കുന്നതാണ് കണ്ടത്. സമീപത്ത് കവുങ്ങിന് തളിക്കുന്ന കീടനാശിനിയുടെ കുപ്പിയും കണ്ടെത്തി. ഉടനെ ചെങ്കളയിലെ സ്വകാര്യ ആസ്പത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ജീവന് രക്ഷിക്കാനായില്ല. കര്‍ണ്ണാടക അഡ്യനടുക്കയിലെ ഹയര്‍സെക്കണ്ടറി സ്കൂള്‍ പ്ലസ്വണ് വിദ്യാര്‍ത്ഥിയാണ് മരിച്ച അഭിലാഷ്. മരണ കാരണം വ്യക്തമല്ല. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് ചെയ്ത ശേഷം മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യും. മാതാവ്: ആശ. സഹോദരന്: ആകാശ്.