മുഖ്യമന്ത്രിയെ അഭിനന്ദിച്ച് മഹാരാഷ്ട്ര മുൻ ഗവർണർ കെ ശങ്കരനാരായണൻ
പാലക്കാട് : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയന് നടത്തുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവും മഹാരാഷ്ട്ര മുൻ ഗവർണറുമായ കെ ശങ്കരനാരായണൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള 50,000 രൂപയും സംസ്ഥാന സര്‍ക്കാരിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചുള്ള കത്തും അദ്ദേഹം മന്ത്രി എ കെ ബാലനെ ഏൽപ്പിച്ചു. തിങ്കളാഴ്ച മന്ത്രി എ കെ ബാലൻ നഗരത്തിനുസമീപം ശേഖരീപുരത്തെ ശങ്കരനാരായണന്റെ വീട്ടിലെത്തി ചെക്ക് ഏറ്റുവാങ്ങി.