കുവൈത്തില്‍ കൊവിഡ് ബാധിച്ച് ഒരു ഇന്ത്യക്കാരന് കൂടി മരിച്ചു; 61 ഇന്ത്യക്കാര്‍ക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധിച്ച് ഒരു ഇന്ത്യക്കാരനും കൂടി മരിച്ചു. തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്ന 54 വയസ്സുള്ള ഇന്ത്യക്കാരനാണ് മരിച്ചത്. ഇതോടെ കുവൈത്തില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം
ഏഴായി ഉയര്‍ന്നു.
ഇന്ന് 61 ഇന്ത്യക്കാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം 1618 ആയി വര്‍ധിച്ചു. ഇന്ത്യക്കാരനെ കൂടാതെ ഒരു കുവൈത്തിയും കൊവിഡ് ബാധിച്ചു മരിച്ചു. 53 വയസ്സുള്ള കുവൈത്തിയാണ് മരിച്ചത്. ഇതോടെ കുവൈത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 22 ആയി.
ഇന്ന് 213 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ കുവൈത്തിലെ കൊവിഡ് ബാധിതരുടെ എണ്ണം 3288 ആയി. അതെസമയം ചികിത്സയിലായിരുന്നു 206 പേര് രോഗമുക്തി നേടി. ഇതുവരെ 1012 പേര്‍ക്കാണ് അസുഖം ഭേദമായത്. നിലവില്‍ 2254 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 64 പേര് തീവ്രപരിചരണ വിഭാഗത്തിലാണ്. 30 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു.