ജില്ലയില്‍ കോവിഡ്-19 പുതിയ പോസിറ്റീവ് കേസുകള്‍ ഇല്ല.
കാസർകോട് : ജില്ലയില്‍ ഇന്നലെ (ഏപ്രില്‍ 27) കോവിഡ്-19 പുതിയ പോസിറ്റീവ് കേസുകള്‍ ഇല്ല. 2023 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. വീടുകളില്‍ 1986 പേരും ആശുപത്രികളില്‍ 37 പേരുമാണുള്ളത്. 4112 സാമ്പിളുകളാണ് (തുടര്‍ സാമ്പിള്‍ ഉള്‍പ്പെടെ) ഇതുവരെ പരിശോധനക്കയച്ചത്. 3104 സാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റീവ് ആണ്. 691 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. ഇന്നലെ പുതുതായി 8 പേരെയാണ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. രോഗബാധ സ്ഥിരീകരിച്ച 160 പേരാണ് രോഗവിമുക്തരായത്. 234 പേര് നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.നിലവില്‍ ജില്ലയില്‍ 15 പോസിറ്റീവ് കേസുകളാണ് ജില്ലയിലുള്ളത്. 91.4 % ആണ് ജില്ലയിലെ കൊറോണ രോഗ ബാധിതരുടെ റിക്കവറി റേറ്റ്.
അവസാനിച്ചു