വാഹന പാസിന് ഓണ്‍ലൈനായി അപേക്ഷിക്കാം
കാസർകോട് : അവശ്യസാധനങ്ങളും സേവനങ്ങളുമായി ബന്ധപ്പെട്ട് അന്തര്‍ ജില്ലാ, അന്തര്‍ സംസ്ഥാന വാഹന പാസുകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. നാഷ്ണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ നേതൃത്വത്തിലാണ് ഇതിനായി ആപ്ലിക്കേഷന്‍ തയ്യാറാക്കിയിരിക്കുന്നത്. ആരോഗ്യ വകുപ്പ്, മോട്ടോര്‍ വാഹന വകുപ്പ് എന്നീ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ആധികാരികത ഉറപ്പ് വരുത്തി അപേക്ഷകന്റെ താലൂക്കിലേക്ക് അയക്കും. താലൂക്കില്‍ നിന്നും അംഗീകരിച്ചാല്‍ അപേക്ഷകന്റെ മൊബൈല്‍ ഫോണിലേക്ക് സന്ദേശം ലഭിക്കും. തുടര്‍ന്ന് അപേക്ഷകന് പാസ് വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
പാസിന് അപേക്ഷിക്കേണ്ട വിധം
https://covid19jagratha.kerala.nic.in/ എന്ന വെബ്സൈറ്റില്‍ എസ്സന്‍ഷ്യല്‍ ഗുഡ്സ ആന്റ് സര്‍വ്വീസ് എന്ന ലിങ്കിലൂടെയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകന് മൊബൈല്‍ നമ്പര്‍ നല്‍കണം. ഈ സമയം ഫോണില്‍ ലഭിക്കുന്ന ഒ ടി പി ഉപയോഗിച്ച് പാസിന് അപേക്ഷിക്കാം.