കോവിഡ് 19: ദുരിതാശ്വാസ നിധിയിലേക്ക് ഒരു കൈത്താങ്ങ് , വിറയാര്‍ന്ന കൈകളില്‍ ചുരുട്ടി വെച്ച രൂപ ജില്ലാ കളക്ടര്‍ക്ക് നല്കുമ്പോള് ആ 95 വയസ്സുകാരന്റെ മുഖത്ത് എന്തന്നില്ലാത്ത സന്തോഷമായിരുന്നു.
കാസർകോട് : വിറയാര്‍ന്ന കൈകളില്‍ ചുരുട്ടി വെച്ച രൂപ ജില്ലാ കളക്ടര്‍ക്ക് നല്കുമ്പോള് ആ 95 വയസ്സുകാരന്റെ മുഖത്ത് എന്തന്നില്ലാത്ത സന്തോഷമായിരുന്നു. ജില്ലാ കളക്ടര്‍ ഡോ ഡി.സജിത് ബാബുവിനാണ്് മണ്ഡന്പാടി അംഗടിമുഗറിലെ തിമ്മണ്ണറായിയാണ് 10000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.
നിരവധിപേരാണ് ജില്ലയില്‍ നിന്ന് ഇതിനകം തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്. ഹൊസ്ദുര്‍ഗ് പബ്ലിക് സര്വ്വന്റസ് സകരണ സംഘം കോവിഡ് – 19 മുഖ്യ മന്ത്രി ദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാരുടെയും സംഘത്തിന്റെയും സംഭാവനയായി 250000 രൂപ കൈമാറി. സംഘം പ്രസിഡണ്ട് കെ. ഭാനു പ്രകാശ് അസി.രജിസ്റ്റാര്‍ വി. ചന്ദ്രനാണ് തുക കൈമാറിയത്. സയ്യിദ് ഉമറുല്‍ ഫാറൂക്ക് തങ്ങളുടെ സ്ഥാപനമായ മഞ്ചേശ്വരം മള്ഹര് വിമണ്‍സ് കോളേജിലെ കുട്ടികളുടെ സാഹിത്യ സമാജ സാന്ത്വന ഫണ്ടായ 10400 രൂപ മഞ്ചേശ്വരം തഹസില്‍ദാര്‍ എല്‍ദോ ഏറ്റുവാങ്ങി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അജാനൂര്‍ വില്ലേജിലെ നാലാപാടം കെ കെ അനൂപ് 6000 രൂപ സംഭാവന നല്കി. ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ എന്‍ മണിരാജ് തുക ഏറ്റുവാങ്ങി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഓണ്‍ലൈന്‍ വഴി സംഭാവന നല്‍കാം- https://donation.cmdrf.kerala.gov.in/#donation