മെമ്പറുടെ സാക്ഷ്യപ്പെടുത്തലോടെ അടുത്തുള്ള റേഷന്‍ കടയില്‍ നിന്നും കിറ്റ് വാങ്ങാം
കാസർകോട് : ലോക്ക് ഡൗണ്‍ കാരണം താമസസ്ഥലത്തു നിന്നും മാറി താമസിക്കുന്ന മുന്‍ഗണന കാര്‍ഡുടമകള്‍ക്ക് അതത് വാര്‍ഡ് മെമ്പറുടെ സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അടുത്തുള്ള റേഷന്‍ കടയില്‍ നിന്നും കിറ്റ് വാങ്ങാം. സാമൂഹിക അകലം കര്‍ശനമായി പാലിച്ചു കൊണ്ടാണ് കിറ്റ് വിതരണം നടത്തുന്നത് . സാമൂഹ്യ അകലം പാലിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാത്ത റേഷന്‍ കട ഉടമകളില്‍ നിന്നും 1000 രൂപ ഫൈന്‍ ഈടാക്കും.
പ്രധാനമന്ത്രി ഗ്രാമീണ്‍ കല്യാണ യോജന പദ്ധതി പ്രകാരം സംസ്ഥാനത്തെ അന്ത്യോദയ അന്നയോജന, മുന്‍ഗണനാ വിഭാഗങ്ങള്‍ക്കുള്ള (മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകള്‍) സൗജന്യ അരി ഏപ്രില്‍ 30 വരെ വാങ്ങാം.