കോവിസ് കൺട്രോൾ റൂം കൈകാര്യം ചെയ്തതിൽ ഗുരുതരമായ വീഴ്ചയെന്ന് തെറ്റായ വാർത്ത നൽകിയതിന് ഓൺ ലൈൻ മാധ്യമത്തിനെതിരെ കേസെടുക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു ജില്ലാ പോലീസ് മേധാവിയോട് ആവശ്യപ്പെട്ടു.
കാസർകോട്: കൊവിഡ് രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്ന സംഭവം വലിയ വിവാദമായി മാറിയിയത് രോഗികളെയും രോഗമുക്തരെയും ചിലര്‍ ഫോണിലൂടെ ബന്ധപ്പെട്ടതാണ് കാസര്‍കോട്ട് രോഗം ഭേദമായവരെ വിളിച്ചത് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറണെന്ന് അവകാശപ്പെട്ടാണ് ഫോൺ കോളുകൾ വന്നത് .
ഇതിനിടെയാണ് കോവിസ് കൺട്രോൾ റൂം കൈകാര്യം ചെയ്തതിൽ ഗുരുതരമായ വീഴ്ചയെന്ന് തെറ്റായ വാർത്ത നൽകിയതിന് ഓൺ ലൈൻ മാധ്യമമായാ കാസർകോട് വാർത്ത.കോമിനെതിരെ കേസെടുക്കാനാണ്ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു ജില്ലാ പോലീസ് മേധാവിയോട് ആവശ്യപ്പെട്ടത് കോവിഡ് നിർവ്യാപനത്തിനായുള്ള പ്രവർത്തനങ്ങളെ ബാധിക്കുന്ന വിധം ജനങ്ങളിൽ ഭീതി പരത്തുന്ന വാർത്ത നൽകിയതിന് ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത് ,