16 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസ്: പ്രതിയായ മുസ്ലീം ലീഗ് നേതാവ് അറസ്റ്റില്‍
കോഴിക്കോട്: 16 വയസ്സുകാരനായ പ്ലസ് ടു വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ മുസ്ലീം ലീഗ് നേതാവ് അറസ്റ്റില്‍. മുസ്ലിം ലീഗ് കട്ടിപ്പാറ പഞ്ചായത്ത് മുന്‍ ചെയര്‍മാനും, മുസ്ലീം ലീഗ് മണ്ഡലം കൗണ്‍സില്‍ അംഗവുമായിരുന്ന ഒ കെ എം കുഞ്ഞിയെയാണ് താമരശേരി പൊലീസ് അറസ്റ്റ് ചെയ്തത്. പോലീസ് കേസെടുത്തതിന് പിന്നെ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു.പോക്സോ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. താമരശേരി താലൂക്ക് ആശുപത്രിയിലെ വൈദ്യപരിശോധനക്ക് ശേഷം കോഴിക്കോട് പോക്സോ കോടതിയില്‍ ഹാജരാക്കും.