ചെങ്കള പഞ്ചായത്തില്‍ ഹോമിയോ ഇമ്മ്യൂണ്‍
ബൂസ്റ്റര്‍ വിതരണം തുടങ്ങി
കാസർകോട് :ചെങ്കള പഞ്ചായത്തില്‍ ഹോമിയോ ഇമ്മ്യൂണ്‍ ബൂസ്റ്റര്‍ മരുന്ന് വിതരണമാരംഭിച്ചു.നായന്മാര്മൂല ഗവണ്മെന്റ് മോഡല്‍ ഹോമിയോ ഡിസ്പന്‍സറിയില്‍ നടത്തിയ ചടങ്ങില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. എം എസ് ഷീബയില്‍ നിന്നും ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഷാഹിനാ സലിം മരുന്ന് ഏറ്റുവാങ്ങി. പഞ്ചായത്തിലെ 23 വാര്‍ഡുകളിലും മരുന്ന് നല്‍കും. ആശാവര്‍ക്കര്‍മാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, മുഖേനയാണ് മരുന്ന് വിതരണം ചെയ്യുക. മുതിര്‍ന്നവര്‍ ഒരു ഗുളിക വീതം തുടര്‍ച്ചയായി 3 ദിവസം കഴിക്കണം. കുട്ടികള്‍ക്ക് 3 ദിവസവും അര ഗുളിക വീതം മതി.