അരി ഉപയോഗിച്ച് ഹാൻഡ് സാനിറ്റൈസറുകൾ ഉത്പാദിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുക:
ഡോ.കെ.എം സഫ്വാൻ
കാസറകോഡ്: ലോക്ക്ഡൗൺ മൂലം രാജ്യത്തിൻ്റെ പലഭാഗങ്ങളിലും ജനങ്ങൾ ഭക്ഷണമില്ലാതെ പ്രയാസമനുഭവിക്കുമ്പോൾ അരി ഉപയോഗിച്ച് ഹാൻഡ് സാനിറ്റൈസറുകൾ ഉത്പാദിപ്പിക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന്
യൂത്ത് കോൺഗ്രസ്സ് നേതാവ് ഡോ.കെ.എം സഫ്വാൻ കുന്നിൽ അറിയിച്ചു.പെട്രോളിയം, പാചകവാതക വകുപ്പ് മന്ത്രി അധ്യക്ഷനായ നാഷണൽ ബയോ ഫ്യുവൽ കോർഡിനേഷൻ കമ്മിറ്റി ചെയർമാന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് കൂടുതല്‍ സാനിറ്റൈസര്‍ ഉൽപ്പാദിപ്പിക്കാനായി ഫുഡ് കോര്പ്പറേഷൻ ഓഫ് ഇന്ത്യയുടെ കൈവശമുള്ള അരി എഥനോള്‍ നിര്‍മാണത്തിനായി ഉപയോഗിക്കാൻ അനുമതി നൽകിയത് പ്രതിഷേധർഹമാണ്