രാജ്യത്തെ കോളേജുകളിൽ അദ്ധ്യായനം സെപ്തംബറിൽ തുടങ്ങിയാൽ മതിയെന്ന് ശുപാർശ
ന്യൂഡൽഹി : രാജ്യത്തെ കോളേജുകളിലെ അദ്ധ്യായന വർഷം തുടങ്ങുന്നത് വൈകിയേക്കുമെന്ന് സൂചന. കലാലയങ്ങളിലെ അദ്ധ്യായന വർഷം തുടങ്ങുന്നത് സെപ്തംബറിൽ മതിയെന്ന് യു.ജി.സി നിയോഗിച്ച സമിതി ശുപാർശ ചെയ്തു. ജൂലൈ മധ്യത്തിൽ തുടങ്ങേണ്ട അധ്യായന വർഷം ഒന്നര മാസം വൈകി ആരംഭിച്ചാൽ മതിയെന്നാണ് ശുപാർശ നൽകിയിട്ടുള്ളത്. കോളേജുകൾക്കും ഐഐടി ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കും ഈ നിർദ്ദേശം ബാധകമാണ്.നിലവിൽ മുടങ്ങി കിടക്കുന്ന വാർഷിക പരീക്ഷകളും സെമസ്റ്റർ പരീക്ഷകളും ജൂലൈയിൽ നടത്താനും സമിതി നിർദേശിച്ചു. സമിതി നിർദ്ദേശത്തിൻമേൽ അന്തിമ തീരുമാനം എടുക്കേണ്ടത് യു.ജി.സി ആണ്.കൊവിഡ് വ്യാപനത്തെ തുടർന്നാണ് രാജ്യത്തെ കോളേജുകൾ അടച്ചിടാൻ തീരുമാനിച്ചത്.