ഖത്തറില്‍ 761പേര്‍ക്ക് കൂടി കോവിഡ്; 59 പേര്‍ക്ക് രോഗമുക്തി
ദോഹ: ഖത്തറില്‍ 761 പേര്‍ക്ക് കൂടി പുതുതായി കോവിഡ് രോഗം സ്ഥിരീകരിച്ചു. ആകെ ചികില്‍സയിലുള്ളവര്‍ 7706 ആയി. അതേസമയം, ശനിയാഴ്ച 59 പേര്‍ക്കുകൂടി രോഗം ഭേദമായിട്ടുണ്ട്. ഇതോടെ ആകെ രോഗം ഭേദമായവര്‍ 809 ആയി.
ആകെ 75,888 പേരെ ഇതുവരെ പരിശോധിച്ചപ്പോള്‍ 8525 പേര്‍ക്കാണ് ൈവറസ് ബാധ സ്ഥിരീകരിച്ചത്. രോഗം ഭേദമായവരും മരിച്ചവരും ഉള്‍പ്പെടെയാണിത്.
ഇതുവരെ 10 പേരാണ് രോഗം ബാധിച്ച് രാജ്യത്ത് മരിച്ചത്.