പ്രകൃതിവിരുദ്ധ പീഢനം: ലീഗ് നേതാവിനെതിരേ പോക്സോ കേസ്
കോഴിക്കോട്: പ്രകൃതി വിരുദ്ധ പീഡനത്തിനു മുസ് ലിം ലീഗ് പ്രാദേശിക നേതാവിനെതിരേ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. 16കാരനെ പീഡിപ്പിച്ചെന്ന പരാതിയിലാണ് യുഡിഎഫ് കട്ടിപ്പാറ പഞ്ചയത്ത് ചെയര്‍മാനും മുസ് ലിം ലീഗ് മണ്ഡലം കൗണ്‍സില്‍ അംഗവുമായ കോളിക്കല്‍ സ്വദേശി ഒ കെ എം കുഞ്ഞിക്കെതിരേ കേസെടുത്തത്. ജില്ലാ ശിശുക്ഷേമ സമിതി നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ പോലിസിന് റിപോര്‍ട്ട് കൈമാറിയിരുന്നു. പ്രതി ഒളിവിലാണെന്നാണ് പോലിസ് പറയുന്നത്.