കോഴിക്കോട് കോവിഡ് ബാധിച്ച 4 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
കോഴിക്കോട് : കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഹൃദയസംബന്ധമായ അസുഖമടക്കം ഗുരുതര രോഗങ്ങളേടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുഞ്ഞ്. മലപ്പുറം മഞ്ചേരി സ്വദേശികളുടെ കുഞ്ഞാണ് രാവിലെ എട്ടോടെ മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചുള്ള മരണം മൂന്നായി.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു കുഞ്ഞ് ഉണ്ടായിരുന്നത്. ജന്മനാ ആരോഗ്യപ്രശ്നങ്ങളുള്ള കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ തന്നെ അവശനിലയിൽ ആയിരുന്നെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. വളർച്ച വൈകല്യങ്ങളും ഭാരകുറവും ഉ്ണ്ടായിരുന്നു.ആശുപത്രിയിൽ എത്തുമ്പോൾ തന്നെ ഹൃദയാഘാതം സംഭവിച്ചിരുന്നതായി ഡോക്ടർമാർ പറഞ്ഞു.
ഏപ്രില്‍ 17ന് ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കുട്ടിയെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യൂമോണിയ ബാധ കണ്ടെത്തിയതോടെ മഞ്ചേരിയിലെ മറ്റൊരു ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റിയിരുന്നു.
കുഞ്ഞിന്റെ മതാപിതാക്കൾക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടില്ല.കുഞ്ഞിന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്നും സ്ഥിരീകരിച്ചിട്ടില്ല. ജന്മനാലുള്ള അസുഖങ്ങൾ മൂലം ഹൈറിസ്ക് കാറ്റഗറിയിലായിരുന്നു കുഞ്ഞ്.