റമദാൻ: മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം വൈകിട്ട് 5 മുതൽ
തിരുവനന്തപുരം: കോവിഡ് അവലോകനശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന വാർത്താ സമ്മേളനം ഇന്ന് മുതൽ വൈകിട്ട് 5 ന് ആരംഭിക്കും.
റമദാൻ തുടങ്ങിയ സാഹചര്യത്തിലാണ് 5 മണിയിലേക്ക് മാറ്റിയത്. നേരത്തെ ആറുമണിക്കാണ് തുടങ്ങിയിരുന്നത്.