പ്രതിപക്ഷം നന്മ ലഭിക്കാത്ത ‘നസ്രത്ത്’: സർക്കാരിനെ പിന്തുണച്ച് കാനം
തിരുവനന്തപുരം : സ്പ്രിന്‍ക്ളര്‍ വിവാദം പരാമര്‍ശിക്കാതെ യുഡിഎഫിനെയും ബിജെപിയും വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സര്‍ക്കാര്‍ കോവിഡിനെ അതിജീവിക്കാന്‍ ശ്രമിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നിലപാടുകള്‍ സംസ്ഥാന താല്പര്യത്തിന് ഉതകുന്നതല്ലെന്ന് പാര്‍ട്ടി മുഖപത്രമായ ‘ജനയുഗ’ത്തില്‍ എഴുതിയ ലേഖനത്തിൽ കാനം കുറ്റപ്പെടുത്തുന്നു.
ഐടി സെക്രട്ടറി സിപിഐ ആസ്ഥാനത്ത്; വിശദീകരണം തൃപ്തികരമല്ലെന്ന് കാനം
സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമ പെന്‍ഷനുകള്‍, റേഷന്‍ വിതരണം, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ലോകത്തിനു തന്നെ മാതൃകയാണ്. ദുരന്തവേളയില്‍ അതിജീവിക്കാന്‍ പരിശ്രമിച്ച ആരോഗ്യമന്ത്രിയെപ്പോലും പ്രതിപക്ഷം അധിക്ഷേപിക്കാൻ ശ്രമിച്ചുവെന്നും ലോക്ഡൗണിനെ വരെ എതിർത്തുവെന്നും ലേഖനത്തിൽ പറയുന്നു.
സര്‍ക്കാരിനെതിരായ യുഡിഎഫിന്റെയും ബിജെപി നിലപാട് കേരളത്തിനെതിരാണ്. ജനം കയ്യൊഴിയുമെന്ന ബോധ്യമാണ് ഈ അസംബന്ധ നാടകങ്ങള്‍ക്കു കാരണം. പ്രതിപക്ഷം നന്മ ലഭിക്കാത്ത നസ്രത്ത് ആണെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, ഡേറ്റ കൈമാറ്റത്തെപ്പറ്റിയോ സിപിഎം– സിപിഐ ചര്‍ച്ചയെ കുറിച്ചോ ലേഖനത്തിലില്ല.