ജില്ലയിലെ മുഴുവന്‍ ടെക്സ്റ്റെയില്‍ ഷോപ്പുകളും ഷട്ടര്‍ തുറന്ന് ശുചീകരിക്കണം.കടയില്‍ കച്ചവടം അനുവദിക്കില്ലെ , ഒരിടത്തും പൊതുഗതാഗതം അനുവദിക്കില്ല,
കാസർകോട് :മെയ് മൂന്ന് വരെ ജില്ലയില്‍ ഒരിടത്തും പൊതുഗതാഗത സംവിധാനം അനുവദിക്കുന്നതല്ലെന്ന് ജില്ലാകളക്ടര്‍ പറഞ്ഞു
എന്നാല്‍ ഹോട്ട്സ്പോട്ട് അല്ലാത്ത മേഖലകളില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ഓടാം.അനാവശ്യ യാത്രകള്‍ ഒഴിവാക്കണം.ചികിത്സയ്ക്കും അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനും സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കാം.തിങ്കള്‍,ബുധന്‍ വെള്ളി എന്നീ ദിവസങ്ങളില്‍ ഒറ്റ നമ്പറിലുള്ള വാഹനങ്ങളും ചൊവ്വ,വ്യാഴം,ശനി എന്നീ ദിവസങ്ങളില്‍ ഇരട്ട നമ്പരിലുള്ള വാഹനങ്ങളും ഞായറാഴ്ച ഗുഡ്സ് വാഹനങ്ങളെയും നിരത്തിലിറങ്ങാന്‍ അനുവദിക്കും.ബൈക്കില്‍ ഒരാള്‍ക്ക് മാത്രമേ സഞ്ചരിക്കാവൂ.കാറില്‍ രണ്ട് പേരേ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കൂ.ഡ്രൈവറും പിറകില്‍ ഒരാളും മാത്രം. അനാവശ്യ യാത്രകള്‍ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസ് കേസ് എടുക്കും
ടെക്സ്റ്റെല്‍സ് ഷോപ്പുകള്‍ ശുചീകരിക്കണം
ഈ ശനിയാഴ്ച രാവിലെ 11 നും വൈകീട്ട് അഞ്ചിനുമിടയില്‍ ജില്ലയിലെ മുഴുവന്‍ ടെക്സ്റ്റെയില്‍ ഷോപ്പുകളും ഷട്ടര്‍ തുറന്ന് ശുചീകരിക്കണം.കടയില്‍ കച്ചവടം അനുവദിക്കില്ലെന്ന് കളക്ടര്‍ വ്യക്തമാക്കി