ഭാസ്കര കുമ്പളയുടെ ഇരുപത്തിമൂന്നാം രക്തസാക്ഷി ദിനം ആചരിച്ചു. ഡി വൈ എഫ് ഐ സെക്രെട്ടറി എ. എ. റഹീം ഇന്ന് രാത്രി ഫേസ്ബുക്കിൽ അനുസ്മരണ പ്രഭാഷണം നടത്തും.
1997 ഏപ്രിൽ 22ന് സംഘപരിവാർ ഭീകരർ കൊലപ്പെടുത്തിയ തുളുനാടിന്റെ അനശ്വര രക്ത സാക്ഷി സഖാവ് ഭാസ്കര കുമ്പളയുടെ 23ആം രക്തസാക്ഷി ദിനം ഷെഡിക്കാവ് സ്മൃതി മണ്ഡപത്തിൽ രാവിലെ പുഷ്പാർച്ചന നടത്തി ആചരിച്ചു.കൊറോണ മഹാമാരി പടർന്നുപിടിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിച്ചായിരുന്നു പടിപാടി സംഘടിപ്പിച്ചത്.വൈകുന്നേരത്തെ അനുസ്മരണ പരിപാടി പൂർണമായും ഒഴിവാക്കി.ഇന്ന് രാത്രി 9മണിക്ക് കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിലൂടെ സംസ്ഥാന സെക്രട്ടറി എ.എ റഹീം അനുസ്മരണ പ്രഭാഷണം നടത്തും.ജില്ലയിലെ മുഴുവ്വൻ യൂണിറ്റുകളിലും ഫോട്ടോ അനാച്ഛാദനം ചെയ്ത് അനുസ്മരണം നടത്തി.രക്തദാനവും സന്നദ്ധ പ്രവർത്തനവുമായി പ്രവർത്തകർ സേവന നിരതരായി തന്നെയുണ്ട്. രക്തസാക്ഷി മണ്ഡപത്തിൽ ഡി.വൈ.എഫ്.ഐ മുൻ ജില്ലാ വൈ.പ്രസിഡന്റ് സി.എ സുബൈർ ഉത്ഘാടനം ചെയ്തു.ഭാസ്കര കുമ്പളയുടെ സഹോദരൻ മാധവേട്ടൻ ലോക്കൽ സെക്രട്ടറി രമേശൻ, സതീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.കുമ്പള ബ്ലോക്ക് സെക്രട്ടറി നാസിറുദ്ദീൻ മലങ്കരെ സ്വാഗതം പറഞ്ഞു, പ്രസിഡന്റ് പ്രിത്വിരാജ്.എം.എ പതാക ഉയർത്തി.