കോഴിക്കോട് മെഡിക്കൽ കോളജിലെ രണ്ട് ഹൗസ് സർജൻമാർക്ക് കോവിഡ്
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ രണ്ട് മെഡിക്കൽ വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഹൗസ് സർജൻമാരായ ഇവർ ഡൽഹിയിൽ വിനോദ യാത്ര നടത്തിയിരുന്നു.
യാത്ര കഴിഞ്ഞെത്തിയ ശേഷം ഡ്യൂട്ടിയിൽ പ്രവേശിച്ചിരുന്നില്ല. നിരീക്ഷണത്തിലിരിക്കെയാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. ഇവരുമായി സമ്പർക്കത്തിലേർപ്പെട്ട ഏഴ് പേർ നിരീക്ഷണത്തിൽ തുടരുകയാണ്.