പത്തനംതിട്ടയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ വെട്ടിക്കൊലപ്പെടുത്തി; മൃതദേഹം മറവ് ചെയ്യാന്‍ ശ്രമം; വിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയില്‍
കൊടുമണ്‍: പത്തനംതിട്ടയില്‍ 16 വയസുള്ള കുട്ടിയെ സഹപാടികള്‍ വെട്ടിക്കൊലപ്പെടുത്തി. പത്തനംതിട്ട കൊടുമണിലാണ് സംഭവം. ശ്രീനാരായണ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥി നിഖിലാണ് കൊല്ലപ്പെട്ടത്.
കളിക്കുന്നതിനിടെയുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്നാണ് കൊലപാതകം എന്നാണ് പ്രാഥമിക വിവരം. ചെറിയ കോടാലി ഉപയോഗിച്ചാണ് കൃത്യം നടത്തിയിരിക്കുന്നത്.
സ്കൂളിന് സമീപത്തുവെച്ച നിഖിലിനെ വെട്ടി കൊലപ്പെടുത്തിയ ശേഷം മൃതദേഹം മറവുചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് വിദ്യാര്‍ത്ഥികള്‍ നാട്ടുകാരുടെ പിടിയിലായത്. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
കൊടുമണ്‍ പൊലീസെത്തി വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തു. നിഖിലിന്റെ മൃതദേഹം അടൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.