ദുബായിൽ തളങ്കര സ്വദേശി മരണപെട്ടത് കോവിഡ് മൂലം. മൃതദേഹം ദുബായിൽ മറവ് ചെയ്യും.വിട വാങ്ങിയത് മുൻ നഗരസഭാ ചെയർമാൻ കെ എസ് സുലൈമാൻ ഹാജി യുടെ മകൻ.
ദുബായ്: ദുബായിൽ കടുത്ത പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട തളങ്കര കെ എസ് സുലൈമാൻ ഹാജിയുടെ മകൻ അഹമ്മദ് കബീർ കെ എസിന്റെ (42)മരണകാരണം കോവിഡാനെന്ന് അധികൃതർ വ്യക്തമാക്കി. നേരത്ത നടന്ന രണ്ടു പരിശോധനകളിലും നെഗറ്റീവ് രേഖപ്പെടുത്തിയിരുന്നങ്കിലും മൂന്നാമത്തെ പരിശോധന ഫലത്തിനായി കാത്തിരിക്കകയായിരുന്നു. ന്യൂമോണിയ മൂർച്ഛിച്ച അഹമ്മദ് കബീറ് കഴിഞ്ഞ 20 ദിവസത്തോളമായി വെൻറിലേറ്ററിന്റെ സഹായത്തോടെയാണ് കഴിഞ്ഞിരുന്നത്.ഇന്നലെ കബീർ കണ്ണുകൾ തുറന്നതും ആളുകളെ തിരിച്ചറിഞ്ഞതും വലിയ പ്രതീക്ഷയോടെയാണ് ഡോക്ടർമാരും സുഹൃത്തുക്കളും കുടുംബാംഗങ്ങളും കണ്ടത്
ഇതിനിടയിലാണ് ഇന്ന് രാവിലെ 10.30 മണിയോടുകൂടി കബീറിന്റെ രോഗം മൂർച്ഛിക്കുകയും മരണത്തിനു കീഴടങ്ങുകയും ചെയ്തത് .
മരണാനന്തരമാണ് മൂന്നാമത്തെ പരിശോധന ഫലം ലഭിച്ചതും കോവിഡ് സ്ഥിതീകരിച്ചത്. മൂന്ന് മാസം പ്രായമുള്ള ഇളയമകൻ സബിതിനെ കാണാൻ വേണ്ടി ജൂണിൽ വരാനിരിക്കുകയായിരുന്നു അഹമ്മദ് കബീർ. കോവിഡ് സ്ഥിരീകരിച്ചതോടെ മൃതദേഹം ദുബായിൽ തന്നെ മറവ് ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി.
പൈക്ക ഏർമുള്ളയുടെ മകൾ നേജിലയാണ് ഭാര്യ മക്കൾ സുലൈമാൻ ,സഹദ് ,സാലിഹ് സബിത്.