കൊവിട് പ്രതിരോധ പ്രവർത്തനം, കാസർകോടിന്1 സംസ്ഥാന സർക്കാർ ഒരു കോടി അനുവദിച്ചു, തുക വിനിയോഗ ചുമതല ജില്ലാ കളക്ടർക്ക്.
കാസർകോട്:കൊവിട് പ്രതിരോധ പ്രവർത്തനത്തിൽ ഇന്ത്യക്ക് മാതൃകയായ കാസർകോട് ജില്ലക്ക് ഒരു കോടി രൂപ കൂടി അനുവദിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറങ്ങി.നേരത്തെ അനുവദിച്ച അരക്കോടിക്ക് പുറമേയണിത്. ജില്ലാ കളക്ടറുടെ അഭ്യർത്ഥന മാനിച്ചാണ് ഒരു കോടി കൂടി നൽകിയത്.പ്രതിരോധം ശക്തമാക്കാൻ ഒരു കോടി കൂടി വേണമെന്ന് ജില്ലാ കളക്ടർ ഡോ. സജിത് ബാബു ആവശ്യപ്പെട്ടിരുന്നു.