കാസര്‍കോട് നഗരസഭാ കമ്മ്യൂണിറ്റി കിച്ചനിലേക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ കരുതല്‍
കാസർകോട് : അവശത അനുഭവിക്കുന്നവര്‍ക്കും അതിഥി തൊഴിലാളികള്‍ക്കും ഭക്ഷണം നല്കുന്ന കാസര്‍കോട് നഗരസഭാ കമ്യൂണിറ്റി കിച്ചനിലേക്ക് കാസര്‍കോട് മോട്ടോര്‍ വാഹന വകുപ്പ് പച്ചക്കറി സമാഹരിച്ച് നല്കി. നഗരസഭാ സെക്രട്ടറിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണിത്. കാസര്‍കോട് ആര്.ടി ഒ എസ് മനോജ് നഗരസഭാ ചെയര്‍പേര്‍ഴ്സണ്‍ ബീഫാത്തിമ ഇബ്രാഹിമിന് പച്ചക്കറികള്‍ കൈമാറി. 55 കിലോ കുമ്പളം, 16 കിലോ മത്തന്‍, 20 കിലോ പച്ചക്കായ, പത്ത് കിലോ വെള്ളരിക്കാ, ഏഴ് കിലോ പയര്‍, മൂന്ന് കിലോഗ്രാം വീതം വീതം കോവക്ക, വെണ്ടക്ക, ഒരു കിലോ വഴുതന, രണ്ട് കിലോ പച്ചമുളക്, മുരിങ്ങക്ക, മൂന്ന് ഇടിച്ചക്ക എന്നിവയാണ് സമാഹരിച്ച് നല്‍കിയത്. എം.വി ഐ രതീഷിന്റെയും ഡ്രൈവര്‍ മനോജ് കുമാറിന്റെയും നേതൃത്വത്തില്‍ നീലേശ്വരം അനന്തംപള്ള മധുവിന്റെ പാടശേഖരത്തില്‍ നിന്ന് നേരിട്ടാണ് ഇത് സമാഹരിച്ചത്. ഈ പ്രവര്‍ത്തനത്തില്‍ പങ്കാളിയായ മുഴുവന്‍ ഉദ്യോഗസ്ഥരെയും ആര്.ടി.ഒ അനുമോദിച്ചു. ഇതിന് മുമ്പും ഇവര്‍ പച്ചക്കറികള്‍ സമാഹരിച്ച് നല്‍കിയിരുന്നു. മുനിസിപ്പല്‍ സെക്രട്ടറി ബിജു, കമൂണിറ്റി കിച്ചന് ചാര്‍ജുള്ള ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ദാമോധരന്, എം.വി.ഐ മാരായ വി.കെ ദിനേശ്കുമാര്‍, കെ.ആര് പ്രസാദ്,പി വി.രതീഷ്, ടി. വൈകുണ്ഠന്‍ , എ എം വി.ഐ മാമാരായ സി.എ. പ്രദീപ് കുമാര്‍, എം.വി പ്രഭാകരന്, എം. സുധീഷ് .എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.