കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിക്ക് പൊന്‍തൂവല്‍
കാസര്‍കോട് : കോവിഡ് എന്ന മഹാമാരി ലോകഭൂപടത്തിലെ മാനവശാരിയുടെ ജീവിത ചക്രത്തിന്റെ താളം തെറ്റിച്ചപ്പോള്‍, അതിജീവനത്തിന്റെ പാതയില്‍ വിജയമന്ത്രവുമായി കൊച്ചു കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തെ കാസര്‍കോട് ജനറല്‍ ആശുപത്രി ഉയര്‍ന്നു വന്നു. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളെ ചികിത്സിച്ചു ഭേദമാക്കിയ ആതുരാലയം എന്ന നേട്ടം സ്വന്തമാക്കിയാണ് കാസര്‍കോട് ജനറല്‍ ആശുപത്രിയുടെ കുതിച്ചുയരല്‍. ഇവിടെ ചികിത്സ തേടിയ 91 രോഗികളില്‍ 82 പേര് രോഗവിമുക്തരായി ആശുപത്രി വിട്ടു. ഇന്നലെ (ഏപ്രില്‍ 20) മാത്രം 15 പേര് ഇവിടെ നിന്നും രോഗവിമുക്തരായി. അതായത് ഇവിടെ ചികിത്സിക്കപ്പെട്ട രോഗികളില്‍ 90.10 ശതമാനം പേര് രോഗവിമുക്തരായി. വരും ദിവസങ്ങളില്‍ അവശേഷിക്കുന്നവരും രോഗവിമുക്തരാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
ജില്ലയില്‍ ആകെയുള്ള 169 രോഗികളില്‍ ഇതുവരെ 142 പേര് രോഗവിമുക്തരായിരുന്നു. ഇവരില്‍ 82 പേര് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയവരാന്നെറിയുമ്പോഴേ, ഈ അതിജീവന ദൗത്യത്തിന്റെ മൂല്യം മനസ്സിലാകൂ.