കൊവിഡ്, കൊറോണ, സാനിറ്റൈസര്‍ ഇതൊക്കെ ഔട്ട് ഓഫ് ഫാഷന്‍; കുഞ്ഞിന് ലോക്ക് ഡൗണ്‍ എന്ന് പേരിട്ട് ദമ്ബതികള്‍
ഗുവാഹത്തി: കൊറോണ കാലത്ത് പിറക്കുന്ന കുഞ്ഞുങ്ങള്‍ക്ക് കൊവിഡ്, കൊറോണ, സാനിറ്റൈസര്‍ എന്നീ പേരുകളിടുന്നത് ഫാഷനായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ലോക്ക് ഡൗണ്‍ കാലത്ത് പിറന്ന മകന് ലോക്ക് ഡൗണ്‍ എന്ന് പേരിട്ടിരിക്കുകയാണ് മാതാപിതാക്കള്‍.
രാജസ്ഥാനില്‍ നിന്നുള്ള കച്ചവടക്കാരായ ദമ്ബതികളായ സഞ്ജയ് ബൗരിയും മഞ്ജു ബൗരിയുമാണ് തങ്ങളുടെ കുഞ്ഞിന് ലോക്ക് ഡൗണ്‍ എന്ന് പേരിട്ടിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ പ്ലാസ്റ്റിക് വിറ്റാണ് ഇവരുടെ ജീവിതം. ഇതിനിടെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ ഈ കുടുംബം ത്രിപുരയില്‍ കുടുങ്ങുകയായിരുന്നു. ലോക്ഡൗണില്‍ കുടുങ്ങിയതിനിടെ പിറന്ന കുഞ്ഞിന് അതുകൊണ്ട് തന്നെ ലോക്ക്ഡൗണ്‍ എന്ന് പേരിടുകയും ചെയ്തു.