മുംബൈയിൽ 51 മാധ്യമപ്രവർത്തകർക്ക് കോവിഡ്; ചെന്നൈയിൽ ഒരാൾക്ക് കൂടി രോഗം
ന്യൂഡൽഹി:മുംബൈയിൽ മാധ്യമപ്രവർത്തകർക്ക് കൂട്ടത്തോടെ കോവിഡ്. 51 മാധ്യമപ്രവർത്തകർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. റിപ്പോർട്ടർമാർക്കും ക്യാമറമാന്മാർക്കും ഉൾപ്പെടെയാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് പോസിറ്റീവ് ആയ മിക്ക മാധ്യമപ്രവർത്തകർക്കും രോഗലക്ഷണങ്ങളില്ല.
അതേസമയം, തമിഴ്നാട്ടിൽ ഒരു മാധ്യമപ്രവർത്തകനു കൂടി കോവിഡ് സ്ഥിരീകരിച്ചു. തമിഴ് ചാനലിലെ ഡസ്കിൽ ജോലി ചെയ്യുന്ന സബ് എഡിറ്റർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ചാനലിലെ ഡസ്കിൽ ജോലി ചെയ്തിരുന്നവരെ നിരീക്ഷണത്തിലാക്കും. ചെന്നൈയിൽ കോവിഡ് ബാധിച്ച മാധ്യമപ്രവർത്തകർ ഇതോടെ മൂന്നായി.